സംസ്ഥാന വൈദ്യുതി ബോർഡ് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി ബോർഡ് മുമ്പാകെ സമർപ്പിച്ച അപേക്ഷയിലുള്ള പൊതുതെളിവെടുപ്പ് തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നടക്കും.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ മെയ് എട്ടിനും പാലക്കാട് ജില്ലാ പായത്ത് ഹാളിൽ ഒമ്പതിനും
കൊച്ചിൻ മുനിസിപ്പൽ കോർപറേഷൻ നോർത്ത് ടൗൺ ഹാളിൽ 10നും തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ 15നും രാവിലെ 11 മണിക്കാണ് തെളിവെടുപ്പ്. പെറ്റീഷൻ www.erckerala.orgൽ പരിശോധിക്കാം. പൊതുജനങ്ങൾക്കും വിഷയത്തിൽ താത്പര്യമുള്ളവർക്കും പങ്കെടുക്കുകയും നേരിട്ട് അഭിപ്രായങ്ങൾ സമർപ്പിക്കുകയും ചെയ്യാം. തപാലിലും kserc@erckerala.orgയിലും അഭിപ്രായങ്ങൾ അറിയിക്കാം. സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ. പി. എഫ്. സി ഭവനം, സി വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ അഭിപ്രായങ്ങൾ 15ന് വൈകീട്ട് 5 മണി വരെ സ്വീകരിക്കും.