പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോ വാണിജ്യ സമുച്ചയത്തില്‍ കടമുറികള്‍ ലേലത്തില്‍ പിടിച്ച വ്യാപാരികള്‍ കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്കുതല അദാലത്തില്‍ നല്‍കിയ പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍. 2017 -ല്‍ കടമുറികള്‍ ലേലം നേടിയ 13 വ്യാപാരികളാണ്, ഇതു പണിതു ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ആറ് വര്‍ഷമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്.
അദാലത്തില്‍ വ്യാപാരികള്‍ തങ്ങളുടെ പരാതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് പരാതി പരിഹാരത്തിനുള്ള നടപടികള്‍ വേഗമാക്കാന്‍ നിര്‍ദേശിച്ചു. ഗതാഗതമന്ത്രിയുമായി ഇക്കാര്യം നേരിട്ട് സംസാരിക്കാമെന്നും വിഷയത്തില്‍ അനുഭാവപൂര്‍വമായ ഇടപെടല്‍ ഉടനുണ്ടാകുമെന്നും മന്ത്രി വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കി.