വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന രാജു ജോര്‍ജ് – കുഞ്ഞുമോള്‍ ദമ്പതികള്‍ക്ക് വീടെന്ന സ്വപ്നം സാഫല്യമാകാന്‍ പോകുകയാണ്. കരുതലും കൈത്താങ്ങും
കോഴഞ്ചേരി താലൂക്ക്തല അദാലത്തിലാണ് ഇവരുടെ സ്വപ്ന സാക്ഷാത്കാരം. 2023-24 ലൈഫ് പദ്ധതി പ്രകാരം കുളനട ഗ്രാമപഞ്ചായത്തിലെ തുമ്പമണ്‍ നോര്‍ത്ത് നിവാസിയായ കുഞ്ഞുമോള്‍ രാജുവിനെ മുന്‍ഗണന വച്ച് ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ മന്ത്രി വീണാ ജോര്‍ജ് ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്ററേയും പഞ്ചായത്ത് പ്രസിഡന്റിനെയും ചുമതലപെടുത്തി.
കുഞ്ഞുമോള്‍ 2018 ലാണ് ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയത്. സ്വന്തമായി ഭൂമിയില്ലാത്ത കുഞ്ഞുമോളും ഭര്‍ത്താവ് രാജുവും 11 വര്‍ഷമായി വടകയ്ക്ക് ആണ് താമസിക്കുന്നത്. നിര്‍ധനരായ ഈ ദമ്പതികള്‍ക്ക് അദാലത്തിലൂടെ സ്വന്തം വീടെന്ന പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നത്.
![](https://prdlive.kerala.gov.in/wp-content/uploads/2023/05/KUNJUMOL-RAJU-65x65.jpg)