ഹരിതകേരളം മിഷന്റെ സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പയിനിന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ മാപ്പത്തോണ്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബേബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു ക്യാമ്പയിന്‍ വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.പി ലോറിസണ്‍, നാസര്‍ പാലക്കാമൂല, പഞ്ചായത്ത് സെക്രട്ടറി എ.എം ബിജേഷ്, അസി. സെക്രട്ടറി എ.എം ബീത തുടങ്ങിയവര്‍ സംസാരിച്ചു.

നവകേരളം കര്‍മപദ്ധതിയിലൂടെ കേരളത്തിലെ പശ്ചിമഘട്ട ജില്ലകളിലെ തദ്ദേശസ്ഥാപന പരിധിയിലുള്ള മുഴുവന്‍ നീര്‍ച്ചാലുകളിലും മാപ്പിങ് നടത്തും. മീനങ്ങാടി ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മീനങ്ങാടി പഞ്ചായത്തിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നവകേരളം റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ഇരുപത് വിദ്യാര്‍ത്ഥികളാണ് മാപ്പത്തോണില്‍ പങ്കാളികളാകുന്നത്. 5 ഗ്രൂപ്പുകളാക്കി തിരിച്ചാണ് മാപ്പിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.