ക്വട്ടേഷൻ ക്ഷണിച്ചു

2023 വർഷത്തെ ട്രോൾ നിരോധന കാലയളവിൽ (2023 ജൂൺ ആറ് അർധരാത്രി മുതൽ 2023 ജൂലൈ 31 അർധരാത്രി വരെ) ജില്ലയിൽ കടൽ പട്രോളിംഗ്, കടൽ രക്ഷാപ്രവർത്തനം എന്നിവക്കായി മൂന്ന് യന്ത്രവത്കൃത ബോട്ടുകൾ വാടക വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് ബോട്ടുടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 12 നു വൈകീട്ട് മൂന്ന് മണിക്ക് മുൻപായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മുൻപാകെ സമർപ്പിക്കേണ്ടതാണ്. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് 3.30 ന് ഹാജരാകുന്ന ക്വട്ടേഷൻ നൽകിയവരുടെ സാന്നിധ്യത്തിൽ തുറക്കുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2414074, 9496007052

 

അപേക്ഷ ക്ഷണിച്ചു

കിലെ ഐ.എ.എസ് അക്കാദമിയില്‍ അടുത്ത ബാച്ച് സിവില്‍ സർവീസ് പ്രിലിമിനറി / മെയിന്‍സ് പരീക്ഷയുടെ പരിശീലനത്തിലേക്ക് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നു വാങ്ങുന്ന ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കാവുന്നതാണെന്ന് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി : മെയ് 20. വിശദ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും kile.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7907099629, 04712479966 , 04712309012

 

അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ 2023 ജൂണ്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. യോഗ്യത : പ്ലസ്ടു. അപേക്ഷകള്‍ ഓണ്‍ലൈനായി www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2422275, 8281360360 (കൊച്ചി സെന്റര്‍), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റര്‍)