ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. എഞ്ചിനിയറിങ് കോളേജിലെ 2022-23 ലെ കോളേജ് മാഗസിൻ പ്രിൻറ് ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും പ്രസുകളിൽനിന്നും നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ “ക്വട്ടേഷൻ നമ്പർ 3 /123-24 – കോളേജ് മാഗസിൻ പ്രിൻറ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ” എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ.എൻജിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പി.ഒ ), 673005 എന്ന വിലാസത്തിൽ അയക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ് 12 ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2383220, www.gickkd.ac.in

 

കലാപ്രദർശനം

കേരള ലളിതകലാ അക്കാദമിയുടെ 51-ാമത് സംസ്ഥാന പ്രദര്‍ശനത്തോടനുബന്ധിച്ച് ആലപ്പുഴ ഗാലറിയില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ കലാപ്രദർശനത്തിലേക്ക് അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മലയാളികളായ വിദ്യാർത്ഥികളിൽ നിന്നും കലാസൃഷ്ടികൾ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന സൃഷ്ടി അക്കാദമി നിര്‍ദേശിക്കുന്ന തരത്തില്‍ ഫ്രെയിം ചെയ്ത് പ്രദര്‍ശനത്തിന് ഉദ്ദേശിക്കുന്ന തിയ്യതിക്ക് മുന്‍പ് അക്കാദമിയുടെ ആലപ്പുഴ ആര്‍ട്ട് ഗ്യാലറിയില്‍ ലഭ്യമാക്കണം. പ്രദര്‍ശനശേഷം പത്ത് ദിവസത്തിനകം കലാസൃഷ്ടി തിരികെ കൈപ്പറ്റണം. തെരഞ്ഞെടുക്കുന്ന കലാസൃഷ്ടിയ്ക്ക് പ്രവേശന ഫീസ് 50/- രൂപയാണ്. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി എന്നിങ്ങനെ ഓരോ വിഭാഗത്തിനും മൂന്ന് വീതം സമ്മാനങ്ങള്‍ നൽകും. വിദ്യാര്‍ത്ഥികളുടെ കലാപ്രദര്‍ശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി : മെയ് അഞ്ച്. അപേക്ഷകൾ വെബ്‌സൈറ്റ് (www.lalithkala.org) വഴി ഓണ്‍ലൈന്‍ ആയി മാത്രം നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0487-2339262