ജില്ലയിൽ ഒഴിവുള്ള ഹോം ഗാർഡ് തസ്തികകളിൽ നിയമനം നടത്തുന്നതിന് നിർദിഷ്ടയോഗ്യതയുള്ള അപേക്ഷകർക്ക് മേയ് അഞ്ചിന് രാവിലെ ഏഴ് മുതൽ കോട്ടയം പൊളീസ് പരേഡ് ഗ്രൗണ്ടിൽ അഭിമുഖവും കായിക ക്ഷമതാ പരീക്ഷയും നടക്കും. ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിച്ച എല്ലാവരും അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2567442
