പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് ലളിത ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളേജിലെ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിചിട്ടാണ് അവർക്ക് ആവശ്യമുള്ള ഉപകരണങ്ങൾ നിശ്ചയിച്ചത്. മൂന്ന് ലക്ഷം രൂപ വകയിരുത്തി ആദ്യഘട്ടത്തിൽ 35 പേർക്കാണ് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തത്.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.അനൂപ് അധ്യക്ഷനായി.തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് സിന്ധു മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് എം കെ ഷൈലജ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുരേന്ദ്രൻ,ICDS സൂപ്പർവൈസർ ഹേമ.കെ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.