സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന “എന്റെ കേരളം” പ്രദർശന വിപണന മേളയുടെ പവലിയൻ നിർമ്മാണം ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ സന്ദർശിച്ച് വിലയിരുത്തി. ഇരുന്നൂറോളം സ്റ്റാളുകൾ മേളയിലുണ്ടാകും.

തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിലാണ് മേള സംഘടിപ്പിക്കുന്നത്. മെയ് ഒമ്പത് മുതൽ 15 വരെ നടക്കുന്ന മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ, വിപണന സ്റ്റാളുകൾ, കലാപരിപാടികൾ, സെമിനാറുകൾ തുടങ്ങിയവയുണ്ടാകും. എഡിഎം ടി മുരളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, തൃശൂർ തഹസിൽദാർ ടി ജയശ്രീ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായി.