രണ്ടാം പിണറായി സർക്കാറിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും തലശ്ശേരി താലൂക്ക തല പരാതി പരിഹാര അദാലത്തിൽ തീർപ്പാക്കിയത് 252 പരാതികൾ. ഓൺലൈൻ ആയി 621 പരാതികളാണ് അദാലത്തിലേക്ക് ലഭിച്ചത്.ഇതിലെ  252പരാതികളാണ് തീർപ്പാക്കിയത്. 369 പരാതികൾ നേരത്തെ തന്നെ വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തീർപ്പാക്കിയിരുന്നു. 10 പുതിയ പരാതിക്കാർ ഉൾപ്പെടെ 310 പേർ മന്ത്രിമാരെ അദാലത്തിൽ നേരിട്ട് കണ്ടു.

അദാലത്ത് ദിവസം 304 പരാതികൾ നേരിട്ട് സ്വീകരിച്ചു. .ഇവ രണ്ടാഴ്ചയ്ക്കകം തീർപ്പ് കൽപ്പിച്ച് മറുപടി അറിയിക്കും. തദ്ദേശ സ്വയംഭരണം, സിവിൽ സപ്ലൈസ്, ജലസേചനം, റവന്യൂ, സർവ്വേ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.ഗുരുതര രോഗ ബാധയെ തുടർന്ന് ജീവിത പ്രയാസം നേരിടുന്ന 17 പേർക്ക് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചു. മുൻഗണനാ റേഷൻ കാർഡിനായി അദാലത്തിൽ പരാതി നൽകിയതിനെ തടർന്നാണിത്. അദാലത്തിലെത്തിയ 16 പേർക്ക്  മന്ത്രിമാരായ കെ രാധാകൃഷ്ണനും പി പ്രസാദും മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു.