കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ (കേപ്പ്) ടെക്‌നോ – ആർട്സ് ഫെസ്റ്റ് 2023 ‘ സാഗാ ശാസ്ത്ര’ കിടങ്ങൂർ എൻജിനീയറിംഗ് കോളജിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു.
കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ചടങ്ങിൽ അധ്യക്ഷനായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന, ഗ്രാമപഞ്ചായത്തംഗം തോമസ് മാളിയേക്കൽ, കേപ്പ് ഡയറക്ടർ ഡോ.വി.ഐ താജുദ്ദീൻ, കേപ്പ് ജോയിന്റ് ഡയറക്ടർ ഡോ.എസ്. ജയകുമാർ, കോളജ് പ്രിൻസിപ്പാൾ ഡോ. ബി.വി മാത്യു, കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. വിശ്വനാഥൻ നായർ, പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. കെ. ബി ബിജുമോൻ, അലൂമ്നി അസോസിയേഷൻ സെക്രട്ടറി സിജു ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ സിറിയക് തോമസ് എന്നിവർ പങ്കെടുത്തു. ഫെസ്റ്റ് ഇന്ന് സമാപിക്കും.