പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പണി പൂര്‍ത്തീകരിച്ച ചേകാടി- ചെറിയ ചേകാടി റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോളി നരിതൂക്കില്‍, ശ്രീദേവി മുല്ലക്കല്‍, രാജു തോണിക്കടവ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, മനോജ് വീരാടി, വിശ്വന്‍ ചേകാടി തുടങ്ങിയവര്‍ സംസാരിച്ചു.
