ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വെങ്ങോല പഞ്ചായത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറി. എൽദോസ് കുന്നപ്പിള്ളി എം എൽ എ താക്കോൽ ദാനം നിർവഹിച്ചു.
2017 ലെ ലൈഫ് ഭവന പട്ടികയിലെ ഭൂരഹിതരായിരുന്ന നാല് കുടുംബങ്ങൾ ഉൾപ്പെടെ ആറു കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. ഇതിൽ രണ്ടു കുടുംബങ്ങൾ പട്ടികജാതി വിഭാഗമാണ്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.എം.അൻവർ അലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ റഹീം, പഞ്ചായത്ത് അംഗങ്ങളായ എൻ. പി. ഹമീദ്, എ. എം. സുബൈർ, ഷംല നാസർ, പ്രീതി വിനയൻ, ഷെമീദ ഷെരീഫ്, പി. പി. എൽദോസ്, ഷിജി എൽസൺ എന്നിവർ പങ്കെടുത്തു.