തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് സംഘാടക സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ബി.ഡി.ഒ, ലൈബ്രറി ഭാരവാഹി, നവകേരളം കര്‍മ്മ പദ്ധതി, കില, ആര്‍.ജെ.എസ് എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 2024 മാര്‍ച്ച് 31ന് മുമ്പ് മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.