ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം കെട്ടിട നികുതി ഇനത്തിൽ ഏറ്റവും കൂടുതൽ നികുതി പിരിവ് നടത്തി കണയന്നൂർ താലൂക്ക് ഒന്നാമത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പുരസ്കാരം വിതരണം ചെയ്തു. കണയന്നൂർ താലൂക്ക് തഹസിൽദാർ രഞ്ജിത്ത് ജോർജ്, ഡെപ്യൂട്ടി തഹസിൽദാർമാരായ എം സന്ധ്യ, ഇ എ ജോസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 20 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കെട്ടിടനികുതി ഇനത്തിൽ കണയന്നൂർ താലൂക്ക് പിരിച്ചെടുത്തത്.