മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ടൗണ്‍ കേന്ദ്രീകരിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനംചലച്ചിത്ര താരവും വിജിലന്‍സ് ഡി.വൈ.എസ്.പിയുമായ സിബി തോമസ് നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ടൗണ്‍പ്രദേശത്തെ ഒമ്പത് ക്‌ളസ്റ്ററുകളായി തിരിച്ചായിരുന്നു ശുചീകരണം. ഒരോ ക്‌ളസ്റ്ററിനും ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, ഹരിത കര്‍മ്മ സേന, കുടുബശ്രീ, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍, എന്നിവര്‍ പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി.വി.എസ് മൂസ, ഫാത്തിമ ടീച്ചര്‍, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്ജ്, അബ്ദുള്‍ ആസിഫ് എന്നിവര്‍ സംസാരിച്ചു.