വലിച്ചെറിയല്‍ മുക്ത കേരളത്തിന്റെയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി ‘ അഴകേറും എടവക’ ശുചീകരണ, ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. ദ്വാരക ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി, സ്‌കൗട്ട് യൂണിറ്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍,ഹരിത കര്‍മസേന അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ , ആരോഗ്യ വകുപ്പ് ജീവനക്കാര്‍, വ്യാപാരി പ്രതിനിധികള്‍, ഗുരുകുലം കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ നാലാം മൈല്‍ മുതല്‍ ദ്വാരക വരെ നടന്ന ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളികളായി. ശുചീകരണത്തിന്റെ മുന്നോടിയായി ദ്വാരകയില്‍ നിന്നും നാലാം മൈലിലേക്ക് വിളംബര ജാഥയും നടത്തി. അഴകേറും എടവക’യുടെ ഭാഗമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ഈടാക്കുവാനും നിയമ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത്, ജനപ്രതിനിധികളായ ഷില്‍സണ്‍ മാത്യു, വിനോദ് തോട്ടത്തില്‍, എം.പി വല്‍സണ്‍ , ബ്രാന്‍ അഹമ്മദ് കുട്ടി,സി.എം.സന്തോഷ്, കെ.ഷറഫുന്നീസ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.പ്രവീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍, വി.ഇ.ഒ വി .എം ഷൈജിത്ത് , ഷാജന്‍ ജോസ്, ജോജോ, റംല കണിയാങ്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.