രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബശ്രീ ബ്ലോക്ക് തല പാചക മത്സരം രണ്ടാം ദിനവും വിജയകരമായി പൂർത്തീകരിച്ചു. കൊടകര, ചാലക്കുടി, മുല്ലശ്ശേരി, മതിലകം, വെള്ളാങ്കല്ലൂർ, ചാവക്കാട് എന്നീ ബ്ലോക്കുകളിലാണ് ശനിയാഴ്ച മത്സരങ്ങൾ സംഘടിപ്പിച്ചത്. പാചകമേഖലയിൽ വിദഗ്ധരായ വിധികർത്താക്കൾ അഞ്ചിടങ്ങളിലും വിജയികളെ കണ്ടെത്തി. വിജയികളായവർക്ക് സമ്മാനദാനവും ബ്ലോക്ക് തലത്തിൽ നടന്നു. ഓരോ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനത്തിന് അർഹരായവർക്ക് ജില്ലാതലത്തിൽ മത്സരിക്കാൻ അവസരം ഉണ്ട്. എൻറെ കേരളം പവലിനിൽ വച്ചായിരിക്കും അന്തിമവിജയിയെ കണ്ടെത്തുക. ജ്യൂസ്‌ /ഷേക്ക്‌, പായസം, കേക്ക്, ദോശ / പുട്ട്, എന്നീ പരമ്പരാഗത വിഭവങ്ങളിലാണ് മത്സരം നടന്നത്. ഓരോ സി ഡി എസിൽ നിന്നും രണ്ടുപേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത്.