പറമ്പൽ മീൻതുള്ളി പാറയുടെ സമീപത്ത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കർഷകസംഘം ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ ആവശ്യ പ്രകാരമാണ് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്.

പ്ലാസ്റ്റിക് ബോട്ടിലുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുന്നതിനാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്‌ 2022-23 സാമ്പത്തിക വർഷ പദ്ധതിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്ത്‌ സ്ഥാപിക്കുന്ന പദ്ധതി പ്രകാരം പെരുവണ്ണമുഴിയിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിരുന്നു.

ചടങ്ങിൽ വാർഡ് മെമ്പർ എം.എം.പ്രദീപൻ, കർഷകസംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.