കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി മെയ് 11ന് രാവിലെ 10ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് കോഴിക്കോട് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ഫ്രഷ്കട്ട് എന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള മലിനീകരണം സംബന്ധിച്ചും, കോട്ടൂളി തണ്ണീർതടാകം, തുഷാരഗിരി പരിസ്ഥിത സൗഹൃദ വിനോദസഞ്ചാര കേന്ദ്രം എന്നിവയുടെ സംരക്ഷണം സംബന്ധിച്ചുമുള്ള നിവേദനങ്ങളിന്മേൽ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. ജില്ലയിലെ ഇതര പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കും. തുടർന്ന് കോട്ടൂളി തണ്ണീർ തടാകം, കട്ടിപ്പാറ ഫ്രഷ്കട്ട് കോഴിമാലിന്യ സംസ്കരണ പ്ലാന്റ്, തുഷാരഗിരി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രം എന്നിവ സന്ദർശിക്കും.