തമ്മനം-പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു.
കോര്‍പറേഷന്‍, റവന്യു, കേരള റോഡ് ഫണ്ട് ബോര്‍ഡ്(കെ.ആര്‍.എഫ്.ബി) ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റോഡ് വികസനം നടക്കുന്ന സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തും. സര്‍വേ പൂര്‍ത്തിയാക്കി. റോഡ് വികസനത്തിനായി ഏറ്റെടുത്തതും സൗജന്യമായി ലഭിച്ചതും കോര്‍പറേഷന്റെ കൈവശമുള്ളതും ഉള്‍പ്പെടെയുള്ള ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറും.
മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, എംഎല്‍എമാരായ ടി.ജെ വിനോദ്, ഉമ തോമസ്, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടി ബാബു അബ്ദുള്‍ ഖാദര്‍, ഡെപ്യുട്ടി കളക്ടര്‍ എസ്.ബിന്ദു, തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ്, കോര്‍പറേഷന്‍, റവന്യൂ, സര്‍വേ, കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.