വയനാട് ജില്ലയിലെ തിരുനെല്ലിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും യുവതി വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നുമുളള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ വയനാട് ജില്ലാ പോലീസ് മേധാവിക്കും കൽപ്പറ്റ ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസർക്കും കമ്മീഷൻ നിർദ്ദേശം നൽകി.