നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം മിഷന്‍ പഞ്ചായത്ത് പദ്ധതി പ്രകാശനവും നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ നിര്‍വഹിച്ചു. നീരുറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത ശങ്കരവിലാസം നാരായണവിലാസം ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു. ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ വിമല്‍രാജ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ സജുമോന്‍, പഞ്ചായത്ത് അംഗങ്ങളായ പ്രദീപ്, ബേബിമഞ്ജു, അസിസ്റ്റന്റ് സെക്രട്ടറി ജോഗ്ലിന്‍ ക്രിസ്റ്റി, ഓവര്‍സിയര്‍മാര്‍, വി ഇ ഒ, തൊഴിലുറപ്പ് ഓവര്‍സിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.