നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.

എല്ലാ നീര്‍ത്തടങ്ങളും സംരക്ഷിച്ച് ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിശദമായ പഞ്ചായത്ത്തല പദ്ധതിരേഖയും പ്രസിദ്ധീകരിച്ചു. നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇടയാടി ടി ടി സി തോടില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ അധ്യക്ഷയായി. വാര്‍ഡ് അംഗങ്ങളായ അന്‍സാരി ഫസില്‍, പ്രസന്നകുമാരി അമ്മ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ് കുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റ്മാര്‍, എം ജി എന്‍ ആര്‍ ഇ ജി എസ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.