സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് ഇന്ന് (മെയ് 11) രാവിലെ 10ന് പുനലൂര്‍ എം ബി വര്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും. 309 അപേക്ഷകളാണ് അദാലത്തിലേക്ക് ലഭിച്ചത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നേതൃത്വം നല്‍കും. പി എസ് സുപാല്‍ എംഎല്‍എ, ജനപ്രതിനികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ മന്ത്രിമാര്‍ തീരുമാനം കൈക്കൊളളും.