കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിക്കുന്ന ട്രാഫിക് പോലീസ് സ്റ്റേഷന്‍ – ബീച്ച് റോഡിന്‍റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന 44.50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരണ പ്രവര്‍ത്തി നടത്തുന്നത്. നവീകരണ പ്രവൃത്തി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ.കെ സത്യന്‍ സ്വാഗതം ആശംസിച്ചു. 565 മീറ്റര്‍ നീളത്തിലാണ് റോഡ് നവീകരിക്കുന്നത്. നഗരസഭ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റര്‍, വാർഡ് കൗൺസിലർ അസീസ് മാസ്റ്റര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.