ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് “നീരുറവ്” നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ പ്രകാശനവും നീര്‍ച്ചാൽ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി നിര്‍വഹിച്ചു.

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിയാണ് ‘നീരുറവ്‌’ സമഗ്ര നീർത്തടാധിഷ്ടിത പദ്ധതി. നീർത്തട പരിധിക്കുള്ളിൽ കൃഷിവികസനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ കുടുംബങ്ങളുടെ വരുമാനം ഉറപ്പാക്കുക പദ്ധതിയുടെ ലക്ഷ്യമാണ്‌.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളികള്‍, സന്നദ്ധ പ്രവർത്തകർ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.