വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സമയോചിതമായ ഇടപെടലില്‍ മല്ലശേരി സ്വദേശിനി മണിയമ്മയ്ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍ഷക തൊഴിലാളിയും ക്ഷേമനിധിയിലെ അംഗവുമായ ഭര്‍ത്താവ് ഭാസ്‌കരപിള്ള വരിസംഖ്യ മുടങ്ങാതെ അടച്ചിരുന്ന ആളായിരുന്നു. ഭര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിഹിതത്തിന്റെ ആനുകൂല്യങ്ങള്‍ അവകാശികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന പരാതിയുമായാണ് മണിയമ്മ അദാലത്തില്‍ മന്ത്രിയെ കാണാന്‍ എത്തിയത്.

ഫയല്‍ പുന:പരിശോധിച്ച് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്ന ആവശ്യം കേട്ട മന്ത്രി അടിയന്തരമായി ഹിയറിംഗ് നടത്തി മാനുഷിക പരിഗണന നല്‍കി ഒരു മാസത്തിനുള്ളില്‍ ഉചിതമായ തീരുമാനം അറിയിക്കുവാന്‍ സിഇഒയെ തത്സമയം ഫോണില്‍ വിളിച്ചു നിര്‍ദേശം നല്‍കി. തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന സമാധാനത്തിലാണ് മണിയമ്മ യാത്രയായത്.