മനുഷ്യന് ഭൗതിക സാഹചര്യങ്ങളുടെ വികാസത്തിനൊപ്പം സംസ്കാരികവികാസം കൂടി വേണമെന്ന് ദേവസ്വം, പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്ക ക്ഷേമ, പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തലപ്പിള്ളി താലൂക്ക് തല കുടുംബശ്രീ കലോത്സവമായ അരങ്ങ് 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സമൂഹത്തിൽ നല്ലത് സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിൽ സ്ത്രീകളെ പങ്കാളികളാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. അരങ്ങ് ഒരുമയുടെ കേന്ദ്രമാകട്ടെ എന്നും മന്ത്രി ആശംസിച്ചു.
കുടുംബശ്രീ കലോത്സവമായ അരങ്ങ് 2023 രണ്ടു ദിവസങ്ങളിലായി നടക്കും. തലപ്പിള്ളി താലൂക്കിൽ നിന്നുള്ള 13 സിഡിഎസുകളിൽ നിന്നുള്ള പ്രതിഭകൾ മൽസരത്തിൽ പങ്കെടുക്കും. ചേലക്കര അനില അശ്വതി ഓഡിറ്റോറിയത്തിലാണ് കലാമത്സരങ്ങൾ നടക്കുന്നത്.മികച്ച പ്രവർത്തനം കാഴ്ചവെച്ച സിഡിഎസുകളെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എംഅഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ എസ് സി നിർമ്മൽ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം കെ പത്മജ, ഗിരിജ മേലേടത്ത്, പി പി സുനിത, എസ് ബസന്ത് ലാൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദീപ എസ് നായർ, കെ ആർ മായ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ പി പ്രശാന്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച് ഷലീൽ, എല്ലിശേരി വിശ്വനാഥൻ, സിഡിഎസ് ചെയർപേഴ്സൺമാരായ സിനി സുനിൽ കുമാർ, നകുല പ്രമോദ്, സിന്ധു പ്രകാശൻ, ബുഷ്റ ബഷീർ, അജിത സുനിൽ, ഓമന രാമചന്ദ്രൻ, അംബിക രാധാകൃഷ്ണൻ, രശ്മി സുന്ദരൻ, മിനി, ഷീന, അംബിക രാമകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.കുടുംബശ്രീ ചെയർപേഴ്സൺ ശോഭന തങ്കപ്പൻ സ്വാഗതവും ജില്ലാ മിഷൻ പിഎംഡി കെ എൻ ദീപ നന്ദിയും പറഞ്ഞു..