കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 20. കൂടുതൽ വിവരങ്ങൾക്ക്: 7907099629, 0471-2479966, 0471-2309012.