ക്ഷീരമേഖലയിലെ സാധ്യതകൾ അവതരിപ്പിച്ച് എന്റെ കേരളം പ്രദർശന മേളയിലെ ക്ഷീര വികസന വകുപ്പ് സ്റ്റാൾ. പാലിൽ നിന്ന് ഉത്പാദിപ്പിക്കാവുന്ന വിവിധ ഭക്ഷ്യ വിഭവങ്ങൾ, ശീമക്കൊന്ന മുതൽ കാലികൾക്ക് നൽകാവുന്ന വ്യത്യസ്ത തീറ്റപ്പുല്ലുകൾ, കാലിത്തീറ്റയിൽ അടങ്ങിയിട്ടുള്ള പോഷക ഘടകങ്ങൾ എന്നിവ നേരിട്ട് പരിചയപ്പെടാനുള്ള അവസരമാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘പൊന്ന് വിളയും പൊന്നാനി വളം’ പദ്ധതിയിലൂടെ നിർമിച്ച ജൈവാമൃതം ചാണകപ്പൊടിയുടെ വിൽപ്പനയും സ്റ്റാളിലുണ്ട്. ക്ഷീര കർഷകർക്കും സംഘങ്ങൾക്കുമുള്ള സർക്കാർ പദ്ധതികൾ സംബന്ധിച്ചുള്ള വിവരങ്ങളും സ്റ്റാളിൽ ലഭ്യമാകും