സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ സമ്മര്‍ ക്യാമ്പ് ‘സര്‍ഗ്ഗ 2023’ ഇന്ന് (ചൊവ്വ) തുടങ്ങും. മുട്ടില്‍ ഡബ്ള്യു.ഒ.വി.എച്ച്.എസ്.എസില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് (ചൊവ്വ) വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് മുഖ്യാതിഥിതിയാകും. മേയ് 20 വരെയാണ് ക്യാമ്പ് നടക്കുന്നത്. 20 ന് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും.
സംവാദങ്ങള്‍, ക്ലാസുകള്‍, കലാപരിപാടികള്‍, ക്യാമ്പ് ഫയര്‍ എന്നിവ സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി നടക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ സമ്മര്‍ ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ അഡീഷണല്‍ എസ്.പി വിനോദ് പിള്ള ജില്ലാ എ.ഡി.എന്‍.ഒ കെ. മോഹന്‍ദാസിന് നല്‍കി നിര്‍വഹിച്ചു. അഡീഷണല്‍ എസ്.പി ഓഫീസില്‍ നടന്ന ചടങ്ങില്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ എന്‍.സി സോമന്‍, പ്രോഗ്രാം കണ്‍വീനര്‍ ഷാജന്‍ വര്‍ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍ സജി ആന്റോ, ഇ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.