സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ജില്ലാതല പട്ടയമേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ആകെ മൂന്ന് ലക്ഷത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 1.21 ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി 67,069 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി.
പട്ടയവിതരണത്തില്‍ വിസ്മയകരമായ പുരോഗതിയും നേട്ടവും കൈവരിച്ച റവന്യു മന്ത്രിയുടെ നേതൃത്വത്തിലുള്ള വകുപ്പിനെ അഭിനന്ദിക്കുന്നു.
ജില്ലയില്‍ 17,000-ത്തിലധികം പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ നല്‍കി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പാലക്കാട് ജില്ലയാണ്. ഈ നേട്ടത്തിനായി മികച്ച അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ജില്ലാ കലക്ടര്‍ മുതലുള്ള എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കു