ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനവും വിദ്യാര്‍ഥികളുടെ പഠനനിലവാരവും ഉയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. സ്‌കൂളുകളെ പ്രതിനിധീകരിച്ച് അഞ്ചല്‍ വെസ്റ്റ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ലാപ്‌ടോപ്പ് ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 49 സ്‌കൂളുകളിലേക്കായി 68 ലാപ്‌ടോപ്പുകളാണ് വിതരണം ചെയ്യുന്നത്. 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷാജി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷാജിമോന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ജെ നജീബത്ത്, വസന്താ രമേഷ്, അനില്‍ എസ് കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം കെ ഡാനിയേല്‍, സി പി സുധീഷ് കുമാര്‍, ബി ജയന്തി, ആശാദേവി, കെ അനില്‍കുമാര്‍, എസ് സെല്‍വി, അംബിക കുമാരി, ജില്ലാ പഞ്ചായത്ത് സീനിയര്‍ സുപ്രണ്ട് എ കബീര്‍ദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.