ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡായ തഴമേലില്‍ (എസ് സി) മെയ് 28ന് വൈകിട്ട് ആറു മുതല്‍ മെയ് 30 വൈകിട്ട് ആറു വരെയും വോട്ടെണ്ണല്‍ ദിവസമായ മെയ് 31നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.

സംയോജിത പ്രായോഗിക പരീക്ഷ

വിവിധ വകുപ്പുകളിലെ ഡ്രൈവര്‍-കം-അറ്റന്‍ഡന്റ് (എച്ച് ഡി വി) (എസ് ടി പ്രത്യേക നിയമനം ) (കാറ്റഗറി നമ്പര്‍ 371/2021) തസ്തികയുടെ തിരഞ്ഞെടുപ്പ് ബന്ധപ്പെട്ട് സംയോജിത പ്രായോഗിക പരീക്ഷ മെയ് 18 മുതല്‍ 25 വരെ കോഴിക്കോട് മാലൂര്‍കുന്ന് ഡി എച്ച് ക്യൂ ക്യാമ്പ് ഗ്രൗണ്ടില്‍ രാവിലെ ആറ് മുതല്‍ നടത്തും. ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച അറിയിപ്പ് പ്രൊഫൈല്‍ സന്ദേശം, എസ് എം എസ് മുഖേന നല്‍കിയിട്ടുണ്ട്. പ്രവേശന ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്ക് പി എസ് സിയുടെ ആസ്ഥാന ഓഫീസിലെ എസ് ആര്‍-ഒന്ന് വിഭാഗവുമായി ബന്ധപ്പെടുക.

സൗജന്യ മണ്ണ് പരിശോധന

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സൗജന്യ മണ്ണ് പരിശോധനക്ക് സൗകര്യമൊരുക്കി മണ്ണ് പര്യവേഷണ വകുപ്പ്. സന്ദര്‍ശകര്‍ക്ക് കൗണ്ടറില്‍ എത്തിക്കുന്ന മണ്ണ് സാമ്പിളുകള്‍ ശാസ്ത്രീയമായി പരിശോധിക്കും. കൂടാതെ യുവജനങ്ങള്‍ക്കായി മണ്ണറിവ് പ്രശ്നോത്തരി മത്സരം നടത്തുന്നു. സമ്മാനവും നല്‍കും. മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ പദ്ധതികളുടെ വിവരങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കും.

വി സാംബശിവന്‍ സ്മാരക കഥാപ്രസംഗ മത്സരം മെയ് 27ന്

ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിലുള്ള കൊല്ലം പുസ്തകോത്സവത്തിന്റെ ഭാഗമായി മെയ് 27ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ കൊല്ലം സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പുസ്തകോത്സവ നഗറില്‍ വി സാംബശിവന്‍ സ്മാരക കഥാപ്രസംഗ മത്സരം നടത്തുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം. താല്‍പര്യമുള്ളവര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9946663858.

മാര്‍ജിന്‍മണി ഗ്രാന്റ് അനുവദിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് നല്‍കുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതി പ്രകാരം കാറ്ററിങ് സര്‍വീസ് നടത്തുന്ന ചാത്തന്നൂര്‍ സ്വദേശിനിയായ മറിയാമ്മ ഷാജിക്ക് നാലുലക്ഷം രൂപയുടെ ഗ്രാന്റ് അനുവദിച്ചു. സൂക്ഷ്മ വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് നാനോ യൂണിറ്റുകള്‍ക്കുള്ള മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതി.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഫ്രീവര്‍ക്ക്‌ഷോപ്പ്

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് മേയ് 18 മുതല്‍ 20 വരെ വൈകിട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തും. രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. ഫോണ്‍: 9072592412 , 9072592416.

ഡിപ്ലോമ കോഴ്‌സ് പ്രവേശനം

ശാസ്താംകോട്ട എല്‍ ബി എസില്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് പ്ലസ് ടു കോമേഴ്‌സ്/ വി എച്ച് എസ് സി/ ഡി സി പി യോഗ്യതയുള്ളവര്‍ക്ക് www.lbscentre.kerala.gov.in/services/courses ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. എസ് സി/ എസ് ടി/ ഒ ബി സി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. ഫോണ്‍: 9446854661.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള ബഡ്‌സ് സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനും പോകുന്നതിനുമായി ഒരു വര്‍ഷത്തേക്ക് വാഹനം ദിവസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിനകം കൊല്ലം അര്‍ബണ്‍-2 ഐ സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2740590, 9188959663.