സ്റ്റേറ്റ് അണ്ടര്‍ 17 ബോയ്സ് ചീഫ് മിനിസ്റ്റേര്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍ക്ക് നൽകി പ്രകാശനം ചെയ്തു. കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ നിക്കോളാസ് എം.എ.ജയദീപ് ബാബു എന്നിവര്‍ പങ്കെടുത്തു.മെയ് 19 മുതൽ 25 വരെ കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ജിമ്മി മാലൂരാണ് ലോഗോ ഡിസൈൻ ചെയ്തത്.