ചേർപ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച വെതർ സ്റ്റേഷന്റെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് മഴ, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ വേഗതയും ദിശയും എന്നിവ മനസ്സിലാക്കുന്നതിനുള്ള ഉപകരണങ്ങൾ വെതർ സ്റ്റേഷനിൽ സജ്ജമാക്കിയിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരള ഫണ്ട് ഉപയോഗിച്ചാണ് വെതർ സ്റ്റേഷൻ നിർമ്മിച്ചത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി ജി വനജ കുമാരി അധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ മാസ്റ്റർ, പ്രിൻസിപ്പാൾ ചന്ദ്രലേഖ ഒ.എസ്, എ.ഇ.ഒ എം.വി സുനിൽകുമാർ , ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ സുരേഷ് കുമാർ , പിടിഎ പ്രസിഡന്റ് വി.എച്ച് ഹുസൈൻ, എസ്എംസി ചെയർമാൻ വിവി ധീരജ് , പിടിഎ വൈസ് പ്രസിഡന്റ് എം കെ ഹരിലാൽ , എസ്എംസി വൈസ്. ചെയർമാൻ എൻ.ഡി ദിവ്യ , ഒഎസ്എ പ്രസിഡന്റ് എം എസ് അലക്സി,ഹേമ ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.