ചേലക്കര ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ടി ബയോബിൻ വിതരണം ചെയ്തു.

ആദ്യഘട്ടം എന്ന നിലയിൽ 266 കുടുംബങ്ങൾക്ക് നൽകാനാവും. ആകെ തുകയുടെ 10 ശതമാനം മാത്രം ഗുണഭോക്താവ് അടച്ചാൽ മതി. നിലവിൽ 219 കുടുംബങ്ങളാണ് അപേക്ഷ നൽകിയത്.

ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ പത്മജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച് ഷെലീൽ ചടങ്ങിൽ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എല്ലിശേരി വിശ്വനാഥൻ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ ടി ഗോപാലകൃഷ്ണൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പി ദീപ സ്വാഗതവും സെക്രട്ടറി ജയലക്ഷ്മി നന്ദിയും പറഞ്ഞു.