ലോട്ടറി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ടി. സിദ്ദിഖ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, ബോര്‍ഡ് മെമ്പര്‍ പി.ആര്‍ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.
