സ്തനാർബുദ രോഗിയായ വീട്ടമ്മയ്ക്ക് പറവൂർ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ
മുൻഗണനാ റേഷൻ കാർഡ് നൽകി. ആലങ്ങാട് സ്വദേശിനിയായ ഷിനി ജീസന്റെ പേരിലുള്ള മുൻഗണനാ റേഷൻ കാർഡ് ഭർത്താവ് ജോസ് ജോസഫ് മന്ത്രി പി രാജീവിൽ നിന്നും ഏറ്റുവാങ്ങി.

അർബുദ രോഗിയായ ഭാര്യയുടെ പേരിൽ മുൻഗണനാ റേഷൻ കാർഡ് അനുവദിക്കണമെന്ന അപേക്ഷയുമായാണ് ആലങ്ങാട് കളപറമ്പത്ത് കെ. ജോസ് ജോസഫ് അദാലത്ത് വേദിയിൽ എത്തിയത്. വിദ്യാർത്ഥികളായ മൂന്നു മക്കളുടെ പഠന ചെലവും ഭാര്യയുടെ ചികിത്സാ ചെലവും സ്ഥിര വരുമാനം ഇല്ലാത്തതിനാൽ താങ്ങാനാവുന്നില്ലെന്ന ജോസ് ജോസഫിന്റെ പരാതി പരിഗണിച്ച മന്ത്രി ഉടൻ തന്നെ ബിപിഎൽ കാർഡ് അനുവദിക്കുകയായിരുന്നു.

15 റേഷൻ കാർഡുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തുകൊണ്ടാണ് പറവൂർ താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്തിന് തുടക്കമായത്.