കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. വരദൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു.
2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കൗമാരക്കാരും സ്ത്രീകളും ഉള്‍പ്പടെ 2000 പേര്‍ക്കാണ് സൗജന്യമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്യുന്നത്.
കണിയാമ്പറ്റ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എന്‍ സുമ, വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എം. രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.