കേരളം പ്രദർശന വിപണന മേള മൈതാനിയിൽ ഗിന്നസ് പക്രുവിന്റെ നേതൃത്വത്തിൽ നടന്ന അക്മ താരോത്സവം ചിരിയുടെ മാലപ്പടക്കം തീർത്തു. കോമഡി, നൃത്തം, ഗാനമേള, വൺമാൻ ഷോ എന്നിവ ഒത്തു ചേർന്ന മെഗാ ഷോ പ്രേക്ഷക മനസ്സിന് ആഘോഷത്തിരയിരയിളക്കം സമ്മാനിച്ചു. മേയ് 18ന് വൈകിട്ട് പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ നാടൻപാട്ടും ദൃശാവിഷ്‌കാരവും അരങ്ങേറും.