കേന്ദ്ര സർക്കാരിന്റെ യുജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഘാതൻ കേരള  സോൺ ഡയറക്ടറായി എം അനിൽകുമാർ ചുമതലയേറ്റു. കേരളത്തിന് പുറമേ പുതിച്ചേരിയുടെ ഭാഗമായ മാഹിയും ലക്ഷദ്വീപും ഉൾപ്പെടുന്നതാണ് കേരള സോൺ.

അനിൽകുമാർ നേരത്തെ കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാഹി, വയനാട്, കാസർഗോഡ് ജില്ലകളിൽ ജില്ലാ യൂത്ത് കോർഡിനേറ്ററായും ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായുള്ള ബാംഗ്ലൂരിലെ റീജിയണൽ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്.