സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി മണ്‍കുളങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിച്ച മണ്‍കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. മരക്കടവില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്ര മുനീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ജോസ്, വാര്‍ഡ് മെമ്പര്‍ കെ.കെ ചന്ദ്രബാബു, അസി. എഞ്ചിനീയര്‍ ഗായത്രി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.