അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്ന് വര്‍ഷത്തെ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ 2 വര്‍ഷത്തെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷകര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ടോ ഇ-മെയില്‍ മുഖേനയോ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മേയ് 29 നകം അപേക്ഷ സമര്‍പ്പിക്കണം. മേയ് 30 ന് രാവിലെ 11 ന് അഭിമുഖം നടക്കും. ഫോണ്‍: 04936 286644.
താത്ക്കാലിക നിയമനം
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ അസിസ്റ്റന്‍ഡ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം. ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നല്‍കുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ പെര്‍മിറ്റ് ആവശ്യമാണ്.
ക്ലീനിംഗ് സ്റ്റാഫ് തസ്തികയില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന ഹോസ്പിറ്റല്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. സെക്യൂരിറ്റി സ്റ്റാഫ് തസ്തികയില്‍ കല്‍പ്പറ്റ മുനിലിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന പത്താം ക്ലാസ് പാസായ ഫോര്‍ വീലര്‍ ഡ്രൈവറിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അസി. സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെ ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 45 വയസ്സ്. അപേക്ഷാ ഫോറം ജനറല്‍ ആശുപത്രി ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 24. കൂടിക്കാഴ്ച്ച മെയ് 26 ന് രാവിലെ 10 മുതല്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 04936 206768, 202037.
ഫെസിലിറ്റേറ്റര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴിലുള്ള വിവിധ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 25 പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പുല്‍പ്പളളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, മീനങ്ങാടി, നെന്മേനി, പൂതാടി, നൂല്‍പ്പുഴ എന്നീ പഞ്ചായത്തുകളിലേയും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലേയും പഠനമുറികളിലേക്കാണ് നിയമനം. 15,000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പി.ജി, ഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവരേയും പരിഗണിക്കും.
താല്‍പര്യമുള്ളവര്‍ മേയ് 27 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ അപേക്ഷ, ബയോ ഡാറ്റ, ജാതി, വരുമാനം, വിദ്യഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04936 221074.
ഫാര്‍മസിസ്റ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്സ് അല്ലെങ്കില്‍ ബി.ഫാം ആയുര്‍വ്വേദം. പ്രായ പരിധി 18 നും 36 നും മദ്ധ്യേ. കൂടിക്കാഴ്ച മേയ് 23 ന് രാവിലെ 10.30 ന് കല്‍പ്പറ്റ എസ്.പി ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബില്‍ഡിംഗിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203906.
വാര്‍ഡന്‍ നിയമനം
സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തിലെ ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളില്‍ വാര്‍ഡന്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. 35 നും 65 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ മേയ് 25 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 293775.
താല്‍ക്കാലിക നിയമനം
കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസിനു കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകള്‍, എം.ആര്‍.എസ്സുകള്‍ എന്നിവിടങ്ങളിലേക്ക് പുതിയ അധ്യയനവര്‍ഷത്തില്‍ വാച്ച്മാന്‍ കുക്ക്, ആയ, ഫുള്‍ടൈം സ്വീപ്പര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 25 നും 50 നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്ക് പരിധിയില്‍ താമസിക്കുന്ന പട്ടിക വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മേയ് 29 ന് രാവിലെ 10.30 ന് കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.