വെള്ളമുണ്ട പുളിഞ്ഞാലിലെ ബാണാസുര, ഉണര്‍വ് എന്നീ വയോജനസംഘങ്ങളിലെ അംഗങ്ങള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് കാര്യാലയം എന്നിവ സന്ദര്‍ശിച്ചു. സംഘാംഗങ്ങള്‍ നടത്തിയ ഏകദിന വിനോദയാത്രയുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. സിവില്‍ സ്റ്റേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കുകയായിരുന്നു ലക്ഷ്യം. ജില്ലാ കളക്ടറുടെ ചേംബര്‍ സന്ദര്‍ശിച്ച സംഘം ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന് ഉപഹാരം നല്‍കി. വിനോദയാത്രയുടെ ഭാഗമായി പൂക്കോട് തടാകം, കാരാപ്പുഴ ഡാമ് എന്നിവയും സംഘം സന്ദര്‍ശിച്ചു.
