സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മെയ് മാസത്തിൽ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.

വയനാട് ജില്ലയിലെ സിറ്റിങ് ഓൺലൈനായി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ മെയ് 24, 25, 26 തീയതികളിലാണ്. രാവിലെ 9 ന് ആരംഭിക്കും. സിറ്റിങ്ങിന് ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ കൃത്യം ഒമ്പത്  മണിയ്ക്ക് ഹാജരാകണം.