വൃക്കരോഗിയായ തിടനാട് സ്വദേശി കെ.ജി. ബാബുവിന് എപിഎൽ കാർഡിന്റെ പേരിൽ ഇനി സൗജന്യ ചികിത്സാനുകൂല്യങ്ങൾ മുടങ്ങില്ല. മീനച്ചിൽ താലൂക്കുതല അദാലത്തിൽ ബാബുവിനുള്ള മുൻഗണനാ റേഷൻ കാർഡ് സഹകരണ – രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവനിൽ നിന്നും നേരിട്ടേറ്റ് വാങ്ങി.

നാലു വർഷമായി വൃക്കരോഗിയായ ബാബുവിന് ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ആവശ്യമാണ്. ബാബുവിന്റെയും കുടുംബത്തിന്റെയും റേഷൻ കാർഡ് എപിഎൽ വിഭാഗത്തിലായിരുന്നതിനാൽ ചികിത്സാനുകൂല്യങ്ങൾ ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യത്തിലാണ് താലൂക്ക് തല അദാലത്തിൽ പരാതി നൽകിയതും ജീവിതഭാരം കുറയ്ക്കുന്ന നടപടി ഏറ്റുവാങ്ങിയതും.