ഏറാമല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓർക്കാട്ടേരി കച്ചേരി മൈതാനിയിൽ  30 ലക്ഷം രൂപ ചെലവഴിച്ച് വയോജനങ്ങൾക്കായി റിക്രിയേഷൻ ക്ലബ് നിർമ്മിക്കുന്നു. ഏറാമല പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത്  മുതിർന്ന പൗരന്മാർക്ക് വിശ്രമിക്കാനും വിനോദത്തിൽ ഏർപ്പെടാനും ഉതകുന്ന വിധത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് ക്ലബ് നിർമ്മിക്കുന്നത്.

കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ. ദീപ് രാജ് അധ്യക്ഷനായി. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി സജീവൻ ഇ, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാർമാരായ  ജസീല വി.കെ, പറമ്പത്ത് പ്രഭാകരൻ, പ്രസീത എം.പി,  ഗ്രാമപഞ്ചായത്ത്  മെമ്പർ മാരായ കെ.പി ബിന്ദു, ടി.എൻ റഫീഖ്, ഷുഹൈബ് കുന്നത്ത്. ടി.കെ രാമകൃഷ്ണൻ  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.