ചെറുവണ്ണൂർ ജിവിഎച്ച്എസ് സ്കൂളിലെ പുതിയ യുപി ബ്ലോക്ക് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു

സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ വി.കെ.സി മമ്മദ്‌ കോയ ശിലാഫലകം അനാഛാദനം ചെയ്തു. കോർപ്പറേഷൻ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി രാജൻ അധ്യക്ഷത വഹിച്ചു. പുതിയ യു.പി ബ്ലോക്ക് കെട്ടിടം കിഫ്‌ബി ഫണ്ടും  എംഎൽഎ ഫണ്ടും ചേർന്ന് 3.74 കോടി രൂപ ചെലവഴിച്ചാണ് പണികഴിപ്പിച്ചത്. 16 ക്ലാസ് മുറികളുണ്ട്.

പ്രധാനധ്യാപകൻ ദിലീപ്കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഭാനുപ്രകാശ് നന്ദിയും പറഞ്ഞു.